ബിജെപി നേതാവ് സുൾഫിക്കർ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ് നഗരിയിലാണ് സംഭവം. സുൾഫിക്കറിനോട് വ്യക്തി വൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴുമണിയോടെ വീടിന് സമീപം മകനോടൊപ്പം നടക്കുകയായിരുന്നു സുൾഫിക്കർ. ഖുറേഷിയുടെ തലക്കാണ് വെടിയേറ്റത്. കൂടാതെ മകനെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് സംഘം രക്ഷപെടുകയായിരുന്നു. ഖുറേഷിയെ ഉടൻ തന്നെ പരിസരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഖുറേഷിയുടെ മകൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ വേദ് പ്രകാശ് സൂര്യ വിശദമാക്കുന്നത്. ദില്ലിയിലെ വിവരാവകാശ പ്രവർത്തകൻ കൂടിയാണ് സുൾഫിക്കർ ഖുറേഷി.
Content Highlights; bjp leader Zulfikar Qureshi shot dead