ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയെ ഒറ്റരാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളെ ഒറ്റരാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക്. ഇന്ത്യയേയും പാക്കിസ്താനേയും ബംഗ്ലാദേശിനേയും കൂട്ടി യോജിപ്പിച്ച് ഒരു രാജ്യമാക്കാനുള്ള നടപടി ബിജെപി സ്വീകരിച്ചാൽ താൻ അതിനെ സ്വാഗതം ചെയ്യുമെന്നും നവാബ് മാലിക്ക് പറഞ്ഞു.

‘കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ജി പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്താനും ബംഗ്ലാദേശും ഒരു രാജ്യമായി മാറണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബെർലിൻ മതിൽ തകർക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മൂന്ന് രാജ്യങ്ങൾക്കും ഒന്നായിക്കൂടാ. നവാബ് മാലിക്ക് ചോദിച്ചു.

ബിജെപി ഇത്തരമൊരു കാര്യം ചെയ്യാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു. കറാച്ചിയുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫട്നാവിസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്ക്. 

content highlights: “India, Pak, Bangladesh Should Be Merged”: Maharashtra Minister To BJP