വളർത്തു നായക്കൊപ്പം കളിക്കുന്നതിനിടെ ജോ ബെെഡൻ്റെ കാലിന് പരുക്ക്

വളർത്തു നായക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ്റെ കാലിന് പരുക്ക് പറ്റി. മേജർ എന്ന വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് അസ്ഥിരോഗ വിദഗ്ധനെ സന്ദർശിച്ച ബെെഡനെ എക്സ് റേയ്ക്കും സി.ടി സ്കാനിങ്ങിനും വിധേയനാക്കി.

പ്രാഥമിക എക്സ് റേ പരിശോധനയിൽ കാലുകൾക്ക് പൊട്ടലുകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ ഒരു സ്കാനിങിന് കൂടി വിധേയമാക്കണെന്ന്  ബെെഡൻ്റെ സ്വകാര്യ ഡോക്ടർ കെവിൻ ഒ. കോണർ വ്യക്തമാക്കി.

മേജർ, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബെെഡനുള്ളത്. 2018ലാണ് മേജറിനെ ദത്തെടുത്തത്. 2008 ലാണ് ചാമ്പിനെ ബെെഡൻ വാങ്ങുന്നത്. നായ്ക്കളെ വെെറ്റ് ഹൌസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നതായും ബെെഡൻ്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. 

content highlights: Joe Biden Suffers Hairline Fractures In Foot While Playing With Dog