തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് ഒരിക്കലും സീറ്റ് നൽകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദുക്കളിലെ അത് സമുദായത്തിൽ പെട്ടവർക്കും ഞങ്ങൾ പാർട്ടി സീറ്റ് നൽകിയേക്കും. ലിംഗായത്തുകൾ, കുറുബകൾ, വൊക്കാലിംഗ, ബ്രാഹ്മണർ അങ്ങനെ ആർക്കും നൽകാം, പക്ഷെ ഒരുക്കലും മുസ്ലീങ്ങൾക്ക് നൽകില്ല. കർണാടക ഗ്രാമവികസന മന്ത്രിയായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.
ഹിന്ദുത്വത്തെ അനുകൂലിക്കുന്നവർക്ക് മാത്രമെ ബിജെപി സീറ്റ് നൽകുകയുള്ളുവെന്നും ഇയാൾ പറഞ്ഞു. ബെലഗാവി ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. നേരത്തേയും ഇത്തരത്തിൽ മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി ഈശ്വരപ്പ രംഗത്തുവന്നിട്ടുണ്ട്. പാർട്ടിയിൽ വിശ്വാസമില്ലാത്തതിനാൽ മുസ്ലീങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകില്ലെന്നാണ് അന്നും പറഞ്ഞത്.
content highlights: No Muslim Candidates For BJP, Says Karnataka Minister