മുസ്ലീം സ്ഥാനാർത്ഥികൾക്ക് സീറ്റ് കൊടുക്കില്ലെന്ന കർണാടക ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവെെസി രംഗത്ത്. വെറുപ്പുളവാക്കുന്ന പരാമർശമാണെങ്കിലും ഇത് അത്ഭുതപ്പെടുത്തുനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു ചിന്താഗതി ഭരണഘടനയുമായി ചേർന്ന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗത്തിന് മാത്രമെ രാഷ്ട്രീയാധികാരം നേടാനുള്ള അവകാശമുള്ളെന്നും മറ്റുള്ളവർ പാദസേവ ചെയ്യാനുള്ളതുമാണെന്ന ഈ ചിന്താഗതി സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയെക്കുറിച്ച് വ്യക്തമാക്കുന്ന നമ്മുടെ ഭരണഘടനയ്ക്ക് ചേരുന്നതല്ല. ഒവെെസി ട്വീറ്റ് ചെയ്തു. കർണാടക ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് ഏത് വിഭാഗത്തിൽ പെട്ട ഹിന്ദുക്കൾക്ക് സീറ്റ് കൊടുത്താലും മുസ്ലീങ്ങൾക്ക് മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന് വിവാദ പ്രസ്താവന നടത്തിയത്.
content highlights: “Disgusting”: Asaduddin Owaisi On BJP Minister’s “No Muslim” Remark