കർഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

India Protests Trudeau's Remarks On Farmers' Agitation:

ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹെെക്കമ്മീഷണറോട് പറഞ്ഞു. 

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ജസ്റ്റിൻ ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. നാമെല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും ട്രൂഡോ പറഞ്ഞിരുന്നു. കർഷക സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യം അന്താരാഷ്ട്ര നേതാവും ട്രൂഡോ ആയിരുന്നു.

എന്നാൽ വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയാണ് ട്രൂഡോ പ്രതികരിച്ചതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിമർശനമുന്നയിച്ചു. ഇത്തരം പരാമർശങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും അത് സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചതിന് പിന്നാലെ എറിന്‍ ഒ ടൂലെ അടക്കമുള്ള കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.

content highlights: India Protests Trudeau’s Remarks On Farmers’ Agitation: “May Impact Ties”