ടെെം മാഗസിൻ ഈ വർഷം മുതൽ ആരംഭിച്ച ‘കിഡ് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹയായി ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവോ. യുവ ശാസ്ത്രജ്ഞയായ ഈ പതിനഞ്ചുകാരിയുടെ കണ്ടുപിടുത്തങ്ങൾ പരിഗണിച്ചുകൊണ്ടാണ് കിഡ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തത്. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ജല മലിനീകരണം, മയക്കുമരുന്നിൻ്റെ അമിത ഉപയോഗം, സെെബർ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയാണ് ഗീതാഞ്ജലി റാവോ താരമായത്. വ്യാഴാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.
Introducing the first-ever Kid of the Year, Gitanjali Rao https://t.co/Hvgu3GLoNs pic.twitter.com/4zORbRiGMU
— TIME (@TIME) December 3, 2020
8 മുതൽ 16 വയസുവരെയുള്ള കുട്ടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷയിൽ നിന്നാണ് മികച്ച വിദ്യാർത്ഥിയെ ടെെം മാഗസിൻ തെരഞ്ഞെടുക്കുന്നത്. 50,000 കുട്ടികളായിരുന്നു ടെെം മാഗസിൻ്റെ പുരസ്കാരത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. ആക്ടിവിസ്റ്റും അഭിനേത്രിയുമായ ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയെ അഭിമുഖം ചെയ്തത്. മുൻപ് ഫോർബ്സ് മാഗസിൻ്റെ 30 അണ്ടർ 30 ഇന്നവേഷൻസ് പ്രോഗ്രാമിലും ഗീതാഞ്ജലി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമെങ്കിൽ എല്ലാവർക്കും കഴിയുമെന്നായിരുന്നു ഗീതാഞ്ജലി പ്രതികരിച്ചത്.
Meet TIME's first-ever Kid of the Year https://t.co/8ExwjanZfE pic.twitter.com/UkPscbp63H
— TIME (@TIME) December 3, 2020
അമേരിക്കയിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്. താൻ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോൾ തന്നെ സാമൂഹ്യമാറ്റത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചിരുന്നുവെന്ന് ഗീതാഞ്ജലി പറഞ്ഞു. പത്തുവയസ്സുള്ളപ്പോഴാണ്, ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച്ച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളോട് പറഞ്ഞതെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു.
meet the incredible #KidOfTheYear finalists 🧡 don't miss the special Friday, Dec 4 @timeforkids pic.twitter.com/DYUMImhWfH
— Nickelodeon (@Nickelodeon) November 28, 2020
സെെബർ ബുള്ളിയിങ്ങിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുന്ന കെെൻഡ്ലി എന്ന ആപ്ലിക്കേഷനും വെബ് ടൂളുമായിരുന്നു ഗീതാഞ്ജലി റാവുവിൻ്റെ സമീപകാല കണ്ടുപിടുത്തം.
content highlights: Indian-American Gitanjali Rao, 15, First-Ever TIME “Kid Of The Year”