മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഖാഡിക്ക് വന്‍ നേട്ടം; കൂപ്പു കുത്തി ബിജെപി

മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മഹാവികാസ് അഖാഡി സഖ്യം. നിയമസഭ കൗണ്‍സിലിലെ ആറ് സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ് എന്‍.സി.പി. ശിവസേന സഖ്യവും, ഒരിടത്ത് ബിജെപിയും, ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പൂരിലും പാര്‍ട്ടിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

സര്‍ക്കാരിന്റെ വിലയിരുത്തല്‍ ഫലിച്ചതായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു. അതേസമയം, സഖ്യ സര്‍ക്കാരിന്റെ കരുത്ത് കണക്കു കൂട്ടുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.

Content Highlight: Maha Vikas Akadi shows strength in Maharashtra Assembly Council Election