പെൻ്റഗൺ തലപ്പത്തേക്ക് ലോയ്ഡ് ഓസ്റ്റിൻ; പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജൻ

Biden Picks Retired General Lloyd Austin As First Black Pentagon Chief

ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡൻ്റ് ജോ ബെെഡൻ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. പെൻ്റഗണിൻ്റെ ആദ്യത്തെ വനിത ചീഫായി മിഷേൽ ഫ്ലോർനോയി എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ബെെഡൻ്റെ പുതിയ തീരുമാനം. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്റ്റിൻ പദവി ഏറ്റെടുക്കുന്നതിന് സെനറ്റിൻ്റെ സ്ഥിരീകരണം ആവശ്യമാണ്. 

2003ൽ ബാഗ്ദാദിൽ അമേരിക്കൻ ട്രൂപ്പുകളെ നയിച്ചത് ജനറൽ ലോയ്ഡ് ഓസ്റ്റിൻ ആയിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നിരവധി സെെനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു. വിരമിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമെ സെെനികരെ പെൻ്റഗൺ ചീഫായി നിയമിക്കാവു എന്നാണ് നിയമം. അതുകൊണ്ടുതന്നെ 2016ൽ വിരമിച്ച ലോയ്ഡിൻ്റെ നിയമനത്തിന് പ്രത്യേക അംഗീകാരം ആവശ്യമായി വരും. ബെെഡൻ്റെ ക്യാബിനറ്റിൽ ന്യൂനപക്ഷങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെെഡൻ്റെ പുതിയ തീരുമാനം. 

content highlights: Biden Picks Retired General Lloyd Austin As First Black Pentagon Chief