കർഷക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു; 700 ഓളം കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക്

700 Tractor Trolleys With Farmers On the Way to Delhi from Punjab, Says Union

കർഷക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകർ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്. എഴുന്നൂറോളം പേരാണ് ട്രാക്ടറുകളിൽ ഡൽഹിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഡൽഹി അതിർത്തിയായ കുണ്ഡിലിയിലേക്കായിരിക്കും ഇവർ എത്തുക. ഇതേസമയം കർഷക സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി റെയിൽപാളങ്ങളും റോഡുകളും ഉപരോധിക്കുമെന്ന് കർഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പ്രതിഷേധത്തിൽ പങ്കുചേരാനായി എത്തികൊണ്ടിരിക്കുകയാണ്. ഇതോടെ ഡൽഹി അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം കർഷകർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകണമെന്നും കേന്ദ്ര കൃഷിമന്ത്രി നൽകുന്ന വിശദീകരണം കർഷകർ മനസിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്.  

Content highlights: 700 Tractor Trolleys With Farmers On the Way to Delhi from Punjab, Says Union