ദേശീയ പുഷ്പമായ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ മറുപടി നൽകാൻ അലഹബാദ് ഹെെക്കോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. താമര ഒരു ദേശീയ പുഷ്പം ആയതിനാൽ നിരവധി സർക്കാർ വെബ്സെെറ്റുകളിൽ ഇത് കാണാൻ സാധിക്കുന്നുണ്ട്. ഇത് വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് വഴി രാഷ്ട്രീയ പാർട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ ഇവരെ അനുവദിക്കരുതെന്നും പൊതുതാൽപര്യ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഗോരഖ്പൂർ ജില്ലയിലെ കാളിശങ്കറാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
content highlights: PIL seeks to freeze of BJP’s ‘lotus’, HC seeks EC reply