കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ഗ്യാൻശ്യാം തിവാരി വീണ്ടും ബിജെപിയിലേക്ക്

Ghanshyam Tiwari set to return to BJP years after fallout with Vasundhara Raje

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജയുമായി കൊമ്പു കോർത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ഗ്യാൻശ്യാം തിവാരി വീണ്ടും ബിജെപിയിലേക്ക്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വസുന്ധരാ രാജ ഏകാധിപതിയാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഗ്യാൻശ്യാം തിവാരി അന്നത്തെ പാർട്ടി അധ്യക്ഷനായ അമിത് ഷാക്ക് രാജിക്കത്ത് സമർപ്പിച്ചത്.

പാർട്ടിയിൽ വസുന്ധരാ രാജയുടെ എതിർക്യാമ്പ് ശക്തിയാർജിച്ചതോടെ തിവാരിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരികെ എത്തുന്നതിനുള്ള വഴിയൊരുങ്ങുകയാണെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസിൽ ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ ബിജെപി രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ എന്നിവരും എത്തിച്ചേരും

Content Highlights; Ghanshyam Tiwari set to return to BJP years after fallout with Vasundhara Raje