ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപെടുത്തി

4.2 Earthquake Near Delhi

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രതയാണ് രേഖപെടുത്തിയത്. ഹരിയാനയിലെ ഗുഡ്നാവിൽ നിന്ന് 48 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര സെന്റർ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തിൽ നിന്ന് 7.5 കിലോമീറ്റർ ആഴത്തിലാണ് ഭൂരകമ്പമുണ്ടായത്. ഇതേ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇതുവരെ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights; 4.2 Earthquake Near Delhi