തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ യോഗം വിളിച്ചു ചേര്‍ത്ത് ആര്‍.എസ്.എസ്; പാർട്ടിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല

RSS evaluates BJP performance in local body election

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വിലയിരുത്തി ആർഎസ്എസ്. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ചർച്ച നടന്നത്. ബിജെപിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി നേതൃത്വത്തിൽ അഭിപ്രായ ഐക്യമില്ലെന്ന തോന്നൽ പ്രവർത്തകർക്ക് ഉണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രധാനമായും രണ്ട് അജണ്ടകളാണ് യോഗത്തില്‍ നടന്നത്. ഒന്ന് തെരഞ്ഞെടുപ്പ് അവലോകനവും രണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഫണ്ട് ശേഖരണവും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പരിവാർ സംഘടനകൾ ഒറ്റക്കെട്ടായി ജനങ്ങളിലേക്കിറങ്ങാനും യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ആര്‍എസ്എസ് ഇടപ്പെട്ടെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകള്‍ പ്രകാരം 2 പഞ്ചായത്തുകളിലും 2 മുന്‍സിപാലിറ്റികളിലുമാണ് ബിജെപി ഭരണം ഉറപ്പിച്ചിട്ടുള്ളത്.

content highlights: RSS evaluates BJP performance in local body election