ബംഗാളിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം രണ്ടക്കം കടന്നാൽ ട്വിറ്റർ ഉപേക്ഷിക്കും; പ്രശാന്ത് കിഷോര്‍

Prashant Kishor's

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരുതരത്തിലും നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തൻ്റെ ഈ ട്വീറ്റ് സൂക്ഷിച്ചു വെക്കണമെന്നും താന്‍ പറയുന്നതില്‍ നിന്ന് ബി.ജെ.പി വിജയിച്ചാല്‍ ഈ ഇടത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും കിഷോര്‍ പറഞ്ഞു. 

ബംഗാളില്‍ ബിജെപി. ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്ന വെല്ലുവിളിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. 2021-ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

എന്നാല്‍ ബിജെപിയ്ക്ക് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കാന്‍ പാടുപെടേണ്ടി വരുമെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ഒരു കൂട്ടം മാധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചാരണങ്ങളും ബംഗാളില്‍ നടക്കുന്നത്. ബംഗാളില്‍ സ്വാധീനമില്ലാതിരുന്ന ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിനെ ഇത്തവണ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള ശ്രമത്തിലാണ്.

content highlights: Prashant Kishor’s “Double Digit” Forecast For BJP In Bengal, Party Reacts