കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ല, ഇനിയും വരാനിരിക്കുന്നതെയുള്ളു; ലോകാരോഗ്യ സംഘടന

Covid-19 pandemic will not be the last: WHO chief

കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ലെന്ന് ചരിത്രം പറഞ്ഞു തരുന്നു. മഹാമാരികള്‍ ജീവിതത്തിന്റ ഒരു ഭാഗം കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്’. ടെഡ്രോസ് അഥാനം പറഞ്ഞു.

കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണ്. ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണെന്നും ടെഡ്രോസ് അഥാനം വ്യക്തമാക്കി. കൊറോണ വൈറസ് പെട്ടന്നുണ്ടായ ഒരു മഹാമാരിയല്ലെന്നും ഒട്ടനവധി സൂചനകള്‍ നല്‍കിക്കൊണ്ടാണ് അത് വന്നതെന്നും എത്യോപ്യന്‍ മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. നമ്മളെല്ലാവരും ഇതില്‍ നിന്നും പാഠം പഠിച്ചേ തീരൂവെന്നും മന്ത്രി പറഞ്ഞു.

content highlights: Covid-19 pandemic will not be the last: WHO chief