ബിജെപി പിന്തുണയിൽ റാന്നി പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്

BJP LDF Alliance In Ranni

റാന്നി പഞ്ചായത്തില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എല്‍ഡിഎഫിനും യുഡിഎഫിനും 5 സീറ്റുകള്‍ വീതമാണ് റാന്നിയില്‍ ലഭിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്തതോടെ ഭരണം എല്‍ഡിഎഫിന് ലഭിച്ചു. 13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും അഞ്ച് സീറ്റുകൾ നേടിയപ്പോൾ ബിജെപി രണ്ട് സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു. ഇവര്‍ മൂന്നുപേരും എല്‍ഡിഎഫിനെയാണ് പിന്തുണച്ചിരിക്കുന്നത്.

സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് എൽഡിഎഫും ബിജെപിയും റാന്നിയിൽ കൈകോർത്തത്. അതേസമയം കമ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് യുഡിഎഫ് ഭരണം പിടിച്ചു. തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്. നാല്‍പ്പത് വര്‍ഷത്തിനുശേഷമാണ് എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരിക്കുന്നത്.

content highlights: BJP LDF Alliance In Ranni