ജനിതക മാറ്റം വന്ന വൈറസ് അതി വേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഒരാഴ്ചത്തേക്ക് കൂടി വിലക്കേർപെടുത്തി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. നേരത്തെ ഡിസംബർ 22 മുതൽ ഡിസംബർ 31 വരെയായിരുന്നു യുകെ വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപെടുത്തിയത്. ഇത് ജനുവരി ഏഴ് വരെ നീട്ടുകയാണ് ചെയ്തത്.
തുടർ നടപടികൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. യുകെയിൽ ആദ്യമയി റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിൽ 20 പേർക്കാണ് സ്ഥിരീകരിച്ചത്. പുതിയ വൈറസ് വകഭേദം ബ്രിട്ടനു പുറമേ ഇന്ത്യ, ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്ട്രേലിയ, അറ്റലി, സ്വീഡൻ,ഫഅരാൻസ്, സ്പെയിൻ, ലെബനൻ, സിംഗപൂർ, സ്വിറ്റ്സർലാൻഡ്, ജർമനി, കാനഡ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.
Content Highlights; Centre extends temporary suspension of flights to and from the UK till 7 Jan