യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രം; യോഗിക്ക് കത്തയച്ച് മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍

UP epicenter of hate politics: 104 former bureaucrats to Yogi

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്ന് ബ്യൂറോക്രാറ്റുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തി.

‘ഒരിക്കല്‍ ഗംഗ-യമുന നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു യുപി. ഇപ്പോള്‍ വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാമുദായിക വിഷം കുത്തിവച്ചിട്ടുണ്ട്’ – കത്തില്‍ വ്യക്തമാക്കി. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങി 104 ബ്യൂറോക്രാറ്റുകളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

പോലീസ് പലയിടത്തും ആക്രമങ്ങൾക്കെതിരെ നിശബ്ദത പാലിക്കുകയാണെന്നും മുറദാബാദിഷ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ രണ്ട് യുവാക്കളെ വലിച്ചിഴച്ചു കൊണ്ടു പോയത് ഇതിന്റെ ഉദാഹരണമാണെന്നും കത്തിൽ പറയുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന കയറ്റമാണ് ഈയിടെ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമെന്നും അവര്‍ കുറ്റപ്പെടുത്തി. അലഹബാദ് ഹൈക്കോടതി അടക്കം നിരവധി ഉന്നത കോടതികള്‍ ഈ സ്വാതന്ത്ര്യത്തെ വിധികളില്‍ വകവച്ച് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.

Content Highlights; UP epicenter of hate politics: 104 former bureaucrats to Yogi