മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കുക; വിവാദ പ്രസ്താവനയുമായി സ്വാമി ആനന്ദ് സ്വരൂപ് മേധാവിയായ സംഘടന

UP police probes Sankaracharya Parishad leader Swami Anand Swaroop for alleged anti-Muslim remarks

മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന വിചിത്ര ആവശ്യവുമായി യുപിയിലെ മീററ്റിൽ ചേർന്ന ഹിന്ദു പഞ്ചായത്ത്. ചൌധരി ചരൺ സിങ് യൂണിവേഴ്സിറ്റിയിൽ നാല് ദിവസം മുൻപ് ചേർന്ന സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാമി ആനന്ദ് സ്വരൂപ് മേധാവിയായ ശങ്കരാതാര്യ പരിഷത്ത് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. വിവാദ പ്രസ്താവനകൾ കൊണ്ട് നേരത്തെയും പേരു കെട്ടയാളാണ് സ്വാമി സ്വരൂപ്, ജനുവരി ആറിന് കൊൽക്കത്തിയിൽ ഇയാൾ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണെ എന്ന് ആവശ്യപെട്ടിരുന്നു.

‘മുസ്‌ലിംകളോട് സഹകരിക്കണമെങ്കില്‍ അവര്‍ ഖുര്‍ആന്‍ വായിക്കുന്നത് നിര്‍ത്തണം. നമസ്‌കാരം ഉപേക്ഷിക്കുകയും വേണം. മുസ്‌ലിംകളില്‍ നിന്ന് ഒന്നും വാങ്ങില്ല എന്ന് തീരുമാനിക്കണം. അവരെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി തകര്‍ത്താല്‍ അവര്‍ ഹിന്ദുമതത്തിലേക്ക് കടന്നു വരും’ എന്നുമാണ് സ്വരൂപ് വ്യക്തമാക്കിയത്. എന്നാൽ അതേസമയം ചടങ്ങിന് സർവകലാശാലയുമായി ബന്ധമില്ലെന്ന് വൈസ് ചാൻസലർ എൻ കെ തനേജ വ്യക്തമാക്കി. അത് സർവകലാശായുടെ ചടങ്ങായിരുന്നില്ലെന്നും അതു കൊണ്ട് തന്നെ വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. അവർക്ക് പരിപാടിക്ക് ആവശ്യമുള്ള സ്ഥലം കൊടുക്കുക മാത്രമാണ് ചെയ്തതെന്നും തനേജ വിശദീകരിച്ചു.

സംഭവത്തിൽ യുപി പോലീസിലെ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നും എന്നാൽ അന്വേഷണം നടക്കുന്നുണ്ട് എന്നും സിറ്റി എസ്പി അഖിലേഷ് നാരായൺ സിങ് വ്യക്തമാക്കി.

Content Highlights; UP police probes Sankaracharya Parishad leader Swami Anand Swaroop for alleged anti-Muslim remarks