യുപിയിലെ ദിഗംബർ ജെയ്ൻ കോളേജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന് ഭീഷണിയുമായി എബിവിപി

UP: ABVP members allegedly threaten to break Jain idol inside Baghpat college

ഉത്തര്‍പ്രദേശിലെ ബാഖ്പത് ജില്ലയിലെ ദിഗംബർ ജെയ്ൻ കോളജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന ഭീഷണിയുമായി എബിവിപി. സംഭവത്തിൽ കോളജ് പ്രിൻസിപ്പല്‍ വിരേന്ദ്ര സിങ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ക്ഷേത്രത്തിൽ സ്ഥാപിച്ച ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നാണ് എ.ബി.വി.പി ആവശ്യം. പകരം സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ഭീഷണി. മാന്യതയില്ലാത്ത ഭാഷയിലാണ് എബിവിപി പ്രവര്‍ത്തകര്‍ സംസാരിച്ചതെന്ന് പ്രിന്‍സിപ്പല്‍ വിരേന്ദ്ര സിങ് പറഞ്ഞു. 30 പേരോളം അടങ്ങുന്ന സംഘമാണ് എത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlights; UP: ABVP members allegedly threaten to break Jain idol inside Baghpat college