ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്; ആകെ എണ്ണം 29 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.

നാല് രോഗികളില്‍ മൂന്ന് പേര്‍ ബംഗളൂരുവില്‍ നിന്നുള്ളവരാണ്. ഹൈദരാബാദിലെ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ ഡല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ 10 പേര്‍ക്കും ബംഗളൂരുവില്‍ 10 പേര്‍ക്കും പശ്ചിമബംഗാളില്‍ ഒരാള്‍ക്കും ഹൈദരാബാദില്‍ മൂന്ന് പേര്‍ക്കും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

രോഗം ബാധിച്ചവരെല്ലാം സര്‍ക്കാറിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്റീനിലാണ്. മുമ്പുണ്ടായിരുന്നതിനേക്കാളും അതിവേഗത്തില്‍ പടരുന്നതാണ് യു.കെയില്‍ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ്.

Content Highlights: 4 New Cases Of Mutant Covid Strain Detected In India, Total Reaches 29