ഡൽഹിയിൽ കൊടും തണുപ്പ് തുടരുകയാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്.
അതി ശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇനിയും തണുപ്പ് കൂടുവാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഗതാഗതം തടസ്സപ്പെടാനും വിമാന സർവീസുകളെയും ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം
Content Highlights; Mercury drops to 1.1°C in Delhi







