ചെെനയുടെ സിനോവാക് വാക്സിന് പകരം ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് നേപ്പാൾ മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിൻ്റ് കമ്മീഷൻ യോഗത്തിൽ തീരുമാനമുണ്ടാകും. ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ 12 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യുന്നതിന് ഉറപ്പു ലഭിക്കുമെന്നാണ് നേപ്പാൾ പ്രതീക്ഷിക്കുന്നത്.
സിനോവാക് വാക്സിൻ പതിപ്പ് നൽകുന്നതിന് നേപ്പാളിന് ചെെനയിൽ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇവിടെ നിന്നുള്ള വാക്സിൻ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് നേപ്പാൾ അധികൃതർ പറഞ്ഞത്. ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യ വാക്സിൻ നിർമ്മാതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ചകളും നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി 14ന് ന്യൂഡൽഹിയിൽ എത്തും. അന്ന് ആരോഗ്യമേഖലയിലെ കരാറുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
content highlights: Not Chinese, prefer Indian vaccine first, Nepal to India ahead of minister’s visit