ഡൽഹിയിൽ സ്കൂളുകൾ ഈ മാസം 18 മുതൽ ആരംഭിക്കും. 10 പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യം ആരംഭിക്കുന്നത്. സിബിഎസ്സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്ത് മാസത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നത്.
അതേസമയം ഹാജർ നിർബന്ധമല്ലെന്ന് അറിയിച്ചിട്ടുണ്ട്. രക്ഷ കർത്താക്കൾ അനുവദിച്ചാൽ മാത്രം വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്തിയാൽ മതി. സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കണമെങ്കിലും ഹാജർ നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം.
ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള പരീക്ഷകളും പ്രാക്റ്റിക്കൽ പരീക്ഷകളും നടത്തുന്നതിനായി സ്കൂൾ തുറക്കാൻ അനുമതി നൽകുന്നതായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പന്ത്രണ്ടാം ക്ലാസുകാരുടെ പ്രീ ബോർഡ് പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ ഏപ്രിൽ ഒന്ന് വരെയും പത്താം ക്ലാസുകാരുടെ ഏപ്രിൽ ഒന്ന് മുതൽ 15 വരെയുമാണ് നടക്കുക.
Content Highlights; Delhi schools reopen next week