ഇന്ത്യയിൽ അംഗീകാരം നേടാൻ ശ്രമിക്കുന്ന എല്ലാ വാക്സിനുകളും തദ്ദേശിയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളേക്കാൾ ജനിതകപരമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പൌരന്മാരിൽ വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് തദ്ദേശീയമായി നടത്തുന്ന പരീക്ഷണങ്ങളിലൂടെ മാത്രമെ വ്യക്തമാവുകയുള്ളു എന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യയുടെ ഗ്രഗ്സ് ആൻഡ് ക്ലിനിക്കല്‍ ട്രയൽ നിയമം 2019ൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇത് മറികടക്കാനുള്ള വകുപ്പുകൾ ഉണ്ടെങ്കിലും അത് പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.
തദ്ദേശിയമായി പരീക്ഷണങ്ങൾ നടത്താതെ വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഫെെസർ തേടിയിരിക്കുന്നതെന്ന് റിപ്പോർട്ട് വന്നിരുന്നു. അനുമതി തേടി ഡിസംബറിൽ തന്നെ ഫെെസർ കേന്ദ്രത്തെ സമീപിച്ചിട്ടും തുടർ യോഗങ്ങളിൽ ഇവർ ഹാജരായില്ലെന്ന് ഇന്ത്യയുടെ സെൻട്രൽ ഗ്രഗ്സ് സ്റ്റാർഡേർഡ് കൺട്രോൾ ഓർഗനെെസേഷൻ പറഞ്ഞു. കേന്ദ്രത്തിൻ്റ പുതിയ തീരുമാനത്തോട് ഫെെസർ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജർമനിയിലെ ബയോൺടെക് എസ്ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഫെെസർ വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
content highlights: India Wants Pfizer to Conduct Local Study Before Granting Emergency-use Authorisation: Official