കെസിബിസി മുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബിജെപി

KCBC Logo case, BJP Apologized 

സഭാമുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന വിവാദത്തിൽ മാപ്പ് പ്രകടിപ്പിച്ച് ബിജെപി. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫും ജനറൽ സെക്രട്ടറി ജോസഫ് പടമാടനുമാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാൻ ഇനി ഞങ്ങളില്ല എന്നെഴുതിയ പോസ്റ്റിൽ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വ്യക്തമാക്കി.

കെസിബിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും മാപ്പ് പറഞ്ഞത്. കെസിബിസി വക്താവ് ഫാ ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഇരുവരും മാപ്പ് പറഞ്ഞത്. എന്നാൽ സഭാ മുദ്ര ഫേയ്സ്ബുക്ക് പോസ്റ്റിൽ ഉപയോഗിച്ച ന്യൂനപക്ഷ മോർച്ച മുൻ അധ്യക്ഷനും ബിജെപി കോട്ടയം ബില്ലാ പ്രസിഡൻ്റുമായ നോബിൾ മാത്യു മാപ്പ് പറയാൻ എത്തിയില്ല. സഭയുടെ നിലപാട് അറിയിക്കാൻ സ്വന്തമായി പേജുണ്ടെന്നും അതിനായി വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും സഭ വ്യക്തമാക്കിയിരുന്നു. 

content highlights: KCBC Logo case, BJP Apologized