കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുത്; സെറം ഇൻസ്റ്റിറ്റ്യൂട്ട്

Covishield not to be taken by people severely allergic to any of its ingredients: Serum Institute

കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ആദ്യ ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായവർ രണ്ടാം ഡോസ് വാക്സിൻ കുത്തിവെയ്ക്കരുതെന്നും നിർമാതാക്കൾ അറിയിച്ചു. കോവിഷീൽഡ് വാക്സിനിലെ ഘടകപദാർഥങ്ങളുടെ പട്ടിക കമ്പനി പ്രസിദ്ധീകരിച്ചു. എല്‍-ഹിസ്റ്റിഡൈന്‍, എല്‍- ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്‌നീഷ്യം ക്ലോറൈഡ് ഹെക്സ്ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സുക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളം എന്നിവയാണ് വാക്സിനിൽ ഉള്ളത്. 

ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാക്സിൻ എടുക്കുന്ന സമയം അറിയിച്ചിരിക്കണം. ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ മറ്റേതെങ്കിലും വാക്സിനോ, കോവിഷീൽഡ് വാക്സിനിലെ ഏതെങ്കിലും ഘടകത്തിനോ അലർജി ഉണ്ടായിട്ടുണ്ടോ എന്ന വിവരം വാക്സിൻ സ്വീകരിക്കുന്നവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ഗർഭിണികൾ, സമീപ ഭാവിയിൽ ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവർ, മുലയൂട്ടുന്നവർ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും കമ്പനി നിർദേശിച്ചു. 

content highlights: Covishield not to be taken by people severely allergic to any of its ingredients: Serum Institute