ആരോഗ്യസേതു ആപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നതിന് സ്വയം രജിസ്ട്രേഷൻ സൗകര്യം ഉപയോഗിക്കാം

Aarogya Setu to be used to self-register for India’s vaccine drive

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നതിന് സ്വയം രജിസ്ട്രേഷൻ സൗകര്യം ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ ഡോ. രാം സേവക് ശർമ്മയാണ് ഈക്കാര്യം അറിയിച്ചത്.

‘പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനായി പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാക്സിൻ സ്വീകരണത്തിന് ശേഷം സർട്ടിഫിക്കേറ്റ് നൽകുന്ന തരത്തിൽ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷൻ സമയത്ത് എപ്പോൾ എവിടെ വച്ച് വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആളുകൾക്ക് തെരഞ്ഞെടുക്കാൻ കഴിയും’. അദ്ദേഹം പറഞ്ഞു. 

അതേസമയം രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിൽ 0.002 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകത്ത് വാക്സിനേഷൻ നടന്ന ആദ്യ മുന്നു ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കുറച്ച് പാർശ്വഫലങ്ങൾ ഉണ്ടായത് ഇന്ത്യയിലാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. 

content highlights: Aarogya Setu to be used to self-register for India’s vaccine drive