പ്രസിഡന്റ് പദവി ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുൻ നയതന്ത്ര ഉപദേഷ്ടാവ് സ്റ്റീവ് ബന്നൺ ഉൾപെടെ 73 പേർക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്. 73 പേർക്ക് മാപ്പ് നൽകിയത് കൂടാതെ മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവ് അനുവദിച്ചതായി പ്രസ്താവനയിലൂടെ വൈറ്റ് ഹൌസ് വ്യക്തമാക്കി. മാപ്പ് നൽകുന്ന തീരുമാനം അവസാന നിമിഷം എടുക്കുന്നതിന് മുമ്പായി ബന്നണുമായി ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്രംപിന് വേണ്ടി ധന സമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നൽകപെട്ടവരിൽ ഉൾപെടുന്നു. ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ച ലിൽ വെയ്നും ട്രംപ് മാപ്പ് നൽകിയിട്ടുണ്ട്. ട്രംപിനെതിരായ ഇംപീച്ചമെന്റ് നടപടികൾ ബാക്കി നിൽക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ ഫ്ളോറിഡയിലെ സ്വവസതിയിലേക്ക് ട്രംപ് യാത്ര തിരിക്കുമെന്നാണ് സൂചന.
Content Highlights; US President Trump pardons 73 people on last day in office