പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്ലാൻ്റിൽ തീപിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൻ്റെ ടെർമിനൽ-1-ലാണ് തീപിടിത്തമുണ്ടായത്. വ്യാഴ്യാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിൻ്റെ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉൽപാദന കമ്പനിയാണിത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്നും കോവിഷീൽഡ് വാക്സിൻ ഉൽപാദനത്തെ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു.
#WATCH Maharashtra: 10 fire tenders present at Serum Institute of India in Pune, where a fire broke out at Terminal 1 gate. More details awaited. https://t.co/wria89t22t pic.twitter.com/u960KTR7JS
— ANI (@ANI) January 21, 2021
content highlights: Fire At Serum Institute, Covishield Production Won’t Be Hit