അതിശൈത്യം; ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു

farmer dies due to winter in Delhi border

അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു. ഡൽഹി സിംഘു അതിർത്തിയിലാണ് സംഭവം. അതിനിടെ സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി ആരോപണം ഉയർന്നിരുന്നു.

നാല് നേതാക്കൾക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇയാളെ പിടികൂടി ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾ വീണ്ടും പരാജയപെട്ടിരിക്കുകയാണ്.

ഒന്നര വർഷം നിയമ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും ആ ഘട്ടത്തിൽ ചർച്ച ആക്കാമെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ ഇത് കർഷകർ തള്ളി. ഇനി ചർച്ച ആവശ്യമുണ്ടെങ്കിൽ അറിയിക്കാനാണ് കേന്ദ്ര സർക്കാർ കർഷകരോട് പറഞ്ഞത്. അതു കൊണ്ട് തന്നെ ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും.

Content Highlights; farmer dies due to winter in Delhi border