എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം

India celebrating 72nd republic day

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റഎ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9. 30 ഓടെ ആഷോഷങ്ങൾ ആരംഭിക്കും. കർഷക പ്രതിഷേധ സൂചകമായി ട്രാക്ടർ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയോടു കൂടിയാണ് ആഘോഷം. രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംമ്പരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിരിക്കുന്നത്. രാവിലെ 9.35 ന് തന്നെ വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം അർപ്പിച്ചു. രാജ്പഥിലെ വേദിയിൽ രാഷ്ട്രപതി പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

സൈനിക കരുത്ത് പ്രകടമാക്കുന്ന സേന വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയാണ് പരേഡിന്റെ മുഖ്യ ആകർഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യാ ഗേറ്റിൽ അവസാനിക്കുന്നതായിരിക്കും.

Content Highlights; India celebrating 72nd republic day