ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. 22 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 300 ലധികം പോലീസുകാർക്ക് പരിക്കേറ്റുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. മുകർബ ചൌക്, ഗാസിപൂർ, ഡൽഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, ത്രികി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ അക്രമണങ്ങളിലാണ് പോലീസുകാർക്ക് പരിക്കേറ്റത്.
8 ബസുകളും 17 സ്വകാര്യ വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായെന്നും പോലീസ് അറിയിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേൽ ചെങ്കോട്ടയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും.
ട്രാക്ടർ മാർച്ചിനിടെ സംഘർഷം സൃഷ്ടിച്ചവരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാൻ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ധേഹം വ്യക്തമാക്കി.
Content Highlights; 200 farmers custody in Delhi