കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎ രാജിവെച്ചു. കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. മീരാപുരിൽ നിന്നുമുള്ള എംഎൽഎ അവ്താർ സിങ് ബദാന ആണ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്.
ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുൻ എംപിയുമായിരുന്നു ബദാന. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെയും ബദാന സന്ദർശിച്ചിരുന്നു. എംഎൽഎ സ്ഥാനം ഉൾപെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജി വെക്കുന്നതായി ബദാന വ്യക്തമാക്കി.
Content Highlights; farm law; avatar Singh bandana MLA quits bjp