രാജ്യത്ത് 11,610 പേര്‍ക്കു കൂടി കൊവിഡ്; 100 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതുവരെ 1,09,37,320 പേര്‍ക്കാണ് രാജ്ത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 100 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,55,913 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 1,36,549  പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 

ഇതുവരെ 1,06,44,858 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 89,99,230 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15 വരെ 20,79,77,229 സാമ്പിളുകള്‍ പരിശോധിച്ചതായും തിങ്കളാഴ്ച മാത്രം 6,44,931 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

content highlights: India reports 11,610 new Covid cases, 100 deaths