മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിലേക്ക്; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ യാത്രയിൽ പാർട്ടി അംഗത്വവും നൽകും. അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Content Highlights; metro man e surendran moved to bjp