രാജ്യത്ത് 1,84,372 പുതിയ കോവിഡ് കേസുകൾ

Kerala covid updates

24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1,84,372 പുതിയ കോവിഡ് കേസുകൾ. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 82,339 പേർ ഇന്നലെ രോഗമുക്തരായപ്പോൾ 1,027 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.

1,38,73,825 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,23,36,036 പേർ രോഗമുക്തരായിട്ടുണ്ട്. 13,65,704 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,72,085 പേർ ആകെ മരിച്ചു. 11,11,79,578 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. തുടർച്ചയായ നാലാം ദിനമാണ് കോവിഡ് കേസുകൾ ഒന്നര ലക്ഷം കടക്കുന്നത്. രണ്ടാം തരംഗം ഏറ്റവുമധികം പിടിമുറിക്കിയ മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

content highlights: India Sees Record High of 1,84,372 Cases in 24 Hours; 1,027 Deaths