തുടർച്ചയായ മൂന്നാം ദിനവും രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികൾ; 2,34,692 പേർക്ക് കോവിഡ്

ആശങ്കയുയര്‍ത്തി രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.

ദിനംപ്രതി കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. 1,45,26,609 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,26,71,220 പേർ രോഗമുക്തരായിട്ടുണ്ട്. 16,79,740 പേർ മാത്രമാണ് ചികിൽസയിലുള്ളത്. അതേസമയം, 11,99,37,641 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്.

Content Highlight: India adds over 2.34 lakh cases, 1,341 deaths