ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല; വീട്ടുചുമരിൽ പോസ്റ്ററൊട്ടിച്ച് മലയാളികൾ

posters against CAA

പൌരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററുകൾ. അമിത് ഷാ ഉൾപ്പെടെയുളള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വീട് കയറിയുളള പ്രചാരണത്തിലാണ്. എന്നാൽ കേരളത്തിൻ്റെ പലയിടങ്ങളിലും ബി ജെ പിയുടെ ഗൃഹ സന്ദർശനത്തെ കുറിച്ച് വലിയ എതിർപ്പുകളാണ് ഉയർന്നുവരുന്നത്.

ഈ സാഹചര്യത്തിലാണ് കോഴിക്കോട് താമരശ്ശേരി മേഖലയിലെ വീടുകളിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചത്. 350 ഓളം വീടുകളുടെ ചുമരുകളിൽ ഇതിനോടകം പോസ്റ്റർ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ‘Revoke CAA, Reject NRC, Reject NPR, ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന പൂര്‍ണ്ണബോധ്യം ഞങ്ങള്‍ക്കുണ്ട്.. ഇതിനെ അനുകൂലിച്ച് വിവരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പോസ്റ്റര്‍ പ്രചരണം നടന്നു വരുന്നത്. വീടുകളില്‍ എത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്കൊപ്പമുള്ള ഫോട്ടോയെടുത്ത് ബില്ലിനെ അനുകൂലിക്കുന്ന കുടുംബം എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റര്‍ വന്നതോടെ ഈ മേഖലയില്‍ ബിജെപിക്കാര്‍ ഗൃഹസന്ദര്‍ശനം ഒഴിവാക്കി.

content highlights: posters on Malayalees home describing about BJP-RSS members did not come our home for the justification of caa and NRC