ജെ എൻ യു വിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചതിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമായ ഛപകിൻ്റെ പ്രചാരണത്തിനായാണ് ദീപിക ജെ.എൻ.യുവിൽ എത്തിയതെന്നും , ഛപാക് ബഹിഷ്കരിക്കണമെന്നും ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവരെ അണ്‍ഫോളോ ചെയ്യണമെന്നും ചില വ്യക്തികളും സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ പിന്തുണയാണ് ദീപികക്ക് കിട്ടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 40000 പേരാണ് ദീപികയുടെ ട്വിറ്റർ അക്കൌണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഫെയ്സ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പേജികളിലും പിന്തുടരുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി.
ദീപിക ദേശവിരുദ്ധർക്കൊപ്പമാണെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ രമേശ്വർശർമ പറഞ്ഞിരുന്നു. ഛപാകിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ക്യാമ്പയിനുകളും തരംഗമായി. എന്നാൽ ഈ ക്യാമ്പയിൻ ഇവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
content highlights: Deepika Padukone gain 40k followers after the hate campaign of bjp in jnu