ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ ജ​ർ​മ​നി​യി​ൽ നിന്നും കണ്ടെത്തി

bombs were found at the site in Germany

ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ കണ്ടെത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നതിനിടയിലാണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തിയത്. ഇവ നിർവീര്യമാക്കുകയും ചെയ്‌തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ലത്ത് യു​എ​സ് വ്യോ​മ​സേ​ന വ​ർ​ഷി​ച്ച ബോം​ബു​ക​ളാണെന്നാണ് വിലയിരുത്തൽ​. വാ​ഹ​ന ​നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യു​ടെ ഫാ​ക്ട​റി​ക്കു സ​മീ​പ​ത്താണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കണ്ടെടുത്ത ഏഴ് ബോംബുകളും സു​ര​ക്ഷി​ത​മാ​യി നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി പോ​ലീ​സ് വ​ക്താ​വ് അറിയിച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം ക​ഴി​ഞ്ഞ് 75 വ​ർ​ഷ​ങ്ങ​ൾ​ക്കു ​ശേ​ഷ​വും ജ​ർ​മ​നി​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ല​പ്പോ​ഴും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ് ബോം​ബു​ക​ൾ കണ്ടുകിട്ടുന്നത്.

Content highlight: bombs were found at the site in Germany where Tesla plans to build a factory