ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ

Vijay Mallya appeals against extradition to India from Britain

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ. ചൊവ്വാഴ്ചയാണ് ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ മല്യ അപ്പീൽ നൽകിയത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടി കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. 2017 ഫെബ്രുവരിയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വിജയ് മല്യയെ വിട്ടു നൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെടുകയായിരുന്നു.

മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രുപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനിലാണ് അറസ്റ്റിലാകുന്നത്. ഇതിന് തൊട്ടു പിന്നാലെ തന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അപ്പീലിൽ കോടതി വാദം കേൾക്കുന്നത്.

Content Highlights: Vijay Mallya appeals against extradition to India from Britain