ഡൽഹി സംഘർഷത്തിനിടയിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് ബിജെപി മന്ത്രി

Time is ripe for bringing in uniform civil code says Karnataka minister

ഡൽഹി കത്തിയെരിയുമ്പോഴും രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് കർണ്ണാടക ബിജെപി മന്ത്രി സിടി രവി രംഗത്ത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പറ്റിയ സമയമിതാണെന്നും ബിജെപി രൂപികരിച്ചത് മുതൽ ഏക സിവിൽ കോഡ് എന്നത് പാർട്ടി അജണ്ടയാണെന്നും അക്കാലത്ത് ആരും സിവിൽ കോഡിനെ പറ്റി സംസാരിച്ചിട്ടില്ലെന്നും സിടി രവി പറഞ്ഞു.

എല്ലാവരും ഇന്ന് സംസാരിക്കുന്നത് സമത്വത്തെക്കുറിച്ചാണ്. ഏക സിവിൽ കോഡ് നടപ്പാക്കാൻ സമയമായി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപി ചിലപ്പോൾ ഈ അശാന്തി നിറഞ്ഞ സമയം ഇതിനായി വിനിയോഗിച്ചേക്കാം. ഭരണഘടനയുടെ 44ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നും സിടി രവി പറഞ്ഞു.

Content Highlights: Time is ripe for bringing in uniform civil code says Karnataka minister