വടക്കു കിഴക്കൻ മേഖലയിലെ കലാപത്തിനിടെ ഗർഭിണിക്ക് നേരെ അക്രമി സംഘത്തിൻ്റെ ക്രൂരമർദ്ധനം. 30 കാരിയായ ശബാന പർവീണിനാണ് അക്രമികളുടെ മർദ്ധനമേറ്റത്. കലാപകാരികൾ യുവതിയുടെ അടിവയറ്റിൽ ചവിട്ടിയെങ്കിലും യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ക്രൂരമായി മർദ്ധിക്കപ്പെട്ട യുവതി ആൺകുഞ്ഞിന് ജന്മം നല്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വീട്ടീൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് പർവീണും കുടുംബവും അക്രമിക്കപ്പെട്ടത്. 20 ഓളം അക്രമികൾ വീട്ടിലേക്ക് ഇരച്ച് കയറിയെത്തിയെന്നും മകനെ നിലത്തിട്ട് ചവിട്ടുകയും മക്കളെ ആക്രമിക്കുകയും ചെയ്തുവെന്നും പർവീണിൻ്റെ ഭർതൃമാതാവ് നസീമ പറഞ്ഞു. അവർ മതം പറഞ്ഞ് അധിക്ഷേപിക്കുകയും, മകനെ ക്രൂരമായി മർദിക്കുകയും ചെയ്തതായി അവർ പറഞ്ഞു.
അവരിൽ ചിലർ മകളുടെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടുകയും അവളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ തന്നെയും മർദിച്ചുവെന്നും ദൈവകൃപ കൊണ്ട് മാത്രമാണ് തങ്ങൾക്ക് രക്ഷപെടാനായതെന്നും നസീമ പറഞ്ഞു. ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഇനി എവിടെ പോകുമെന്ന ചോദ്യമാണ് തങ്ങൾക്കുമുന്നിലുള്ളതെന്നും നസീമ കൂട്ടിച്ചേർത്തു. കലാപകാരികൾ ഒറ്റ രാത്രികൊണ്ട് അല്ലാം തകർത്തെറിഞ്ഞു എങ്കിലും നഷ്ചപ്പെട്ടു പോകുമായിരുന്ന കുഞ്ഞു ജീവനെ രക്ഷിച്ചെടുക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ശബാനയും കുടുംബവും. പൗരത്വ നിയമത്തിനെതിരായുള്ള പോരാട്ടത്തിൽ ഇതിനോടകം 38 ഓളം പേരാണ് കൊല്ലപ്പെട്ടത്. 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights; 30 year old woman brutally attacked in delhi violence