കൊറോണ വൈറസ് ഭീതിയകറ്റുവാൻ ചിക്കനും മുട്ടയും കഴിച്ച് ബോധവത്കരണവുമായി തെലങ്കാന മന്ത്രിമാർ

Content Highlights; Telangana Ministers eat chicken to end rumours related to coronavirus
Content Highlights; Telangana Ministers eat chicken to end rumours related to coronavirus

 

50 ഓളം രാജ്യങ്ങളിപ്പോൾ കൊറോണ വൈറസ് ബാധ പിടിപെട്ടിരിക്കുകയാണ്. എൺപതിനായിരത്തിലേറെ പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. മിക്ക രാജ്യങ്ങളും രോഗം തടയുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനിടെ കൊറോണ പകരുന്നത് കോഴിയിറച്ചിയിൽ നിന്നും മുട്ടയിൽ നിന്നുമാണെന്ന പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണം ജനങ്ങളിൽ ഏറെ ഭീതിയും പരത്തിയിരുന്നു. ഈ ഭീതി അകറ്റാൻ തെലങ്കാനയിലെ ഒരു കൂട്ടം മന്ത്രിമാർ ചിക്കനും മുട്ടയും കഴിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചിക്കൻ കഴിച്ചാൽ കൊറോണ വൈറസ് പകരില്ലെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഒരു പൊതു പരിപാടി സംഘടിപ്പിച്ചു കൊണ്ട് കോഴിയിറച്ചി കഴിച്ചാണ് മന്ത്രിമാർ രംഗത്തെത്തിയത്. തെലങ്കാന മന്ത്രമാരായ കെ.ടി രാമറാവു, ഇറ്റല്ല രാജേന്ദർ, തളസാനി ശ്രീനിവാസ യാദവ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. കോറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളും പേടിയും അകറ്റാനാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറയുന്നു.

അതേ സമയം ഇറാനിൽ കൊറോണ ബാധിച്ച് മരണം ഇപ്പോൾ 34 ആയിരിക്കുകയാണ്. ഇന്നലെ മാത്രം 8 പേരാണ് മരണപെട്ടത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇറാനിലാണ്. ചൈനയിൽ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.13 പേരാണ് മരണപെട്ടത് . ഇറ്റലിയിൽ 17 പേർ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമൻഡ് പ്രിൻസിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി. കാലിഫോർണിയയിൽ 33 പേർക്കുൾപ്പെടെ അമേരിക്കയിൽ 60 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌യത്. ആസ്ട്രേലിയയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചു. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Content Highlights; Telangana Ministers eat chicken to end rumours related to coronavirus