ചൈനയിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണ് ആറ് പേർ മരണപെട്ടു. ശനിയാഴ്ച രാത്രിയോടു കൂടിയാണ് ഫുജിയാൻ പ്രവിശ്യയിലുള്ള ഷിൻജിയ ഹോട്ടൽ തകർന്ന് വീണ് അപകടം ഉണ്ടായത്. 71 പേരാണ് സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുന്നത്. 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൻ്റെ ഒന്നാം നിലയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെ തുടർന്ന് ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് നിലകളിലായി 80 മുറികളുള്ള ഹോട്ടലിൽ ഈ അടുത്താണ് വൈറസ് ബാധയേറ്റവരെ നിരീക്ഷിക്കുന്നതിനുള്ള ഇടമാക്കി മാറ്റിയത്. ഫുജിയാൻ പ്രവിശ്യയിൽ 296 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10819 പേർ നിരീക്ഷണത്തിലാണ്. കൊറോണ ബാധയേറ്റ് ലോകത്തിതു വരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നിരിക്കുകയാണ്. ചൈനയിൽ മാത്രമായി 3097 പേരാണ് വൈറസ് ബാധയേറ്റ് മരണപെട്ടത്. ഇന്ത്യയിൽ 39 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Content Highlights; Six confirmed dead from collapsed China hotel used as quarantine site