ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങള്‍ സന്ദർശിച്ച വിദേശികള്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഇമിഗ്രേഷൻ ബ്യൂറോ. ഇന്ത്യയിൽ 60 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്. നിലവിൽ ഇന്ത്യയിലുള്ള വിദേശികള്‍ വിദേശികള്‍ വിസയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അടുത്തുള്ള എഫ് ആർ ആർ ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു.
അതേസമയം, ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ 42 മലയാളികളെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് നിരീഷണത്തിനായി മാറ്റി. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ ഐസോലേറ്റ് ചെയ്യാനാണ് നിർദ്ദേശം.
കൂടാതെ, വിദേശയാത്രാ കപ്പലുകള്‍ക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച ഒരാള്‍പോലും കപ്പലില്‍ കയറിയിട്ടില്ല എന്ന് കപ്പല്‍ ജീവനക്കാര്‍ ആദ്യം തന്നെ ഉറപ്പാക്കിയിരിക്കണം. കപ്പലില്‍ യാത്രക്കായി എത്തിയിട്ടുള്ളവരില്‍ ആരെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന, ഹോങ്കോങ്, ഇറാന്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഏതിലെങ്കിലും സന്ദര്‍ശിക്കുകയോ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവരുമായി അടുത്തിടപഴകുകയോ ചെയ്തവരാണെങ്കില്‍ അവരെ കപ്പലില്‍ കയറാന്‍ അനുവദിക്കരുതെന്നും ഇന്ത്യ നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlight: Bureau of Emigration banned Foreigners to India amid Corona spread