ബിജെപി സ്ഥാപിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകൾ എടുത്ത് മാറ്റി അധികൃതർ. ഭോപ്പാലിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് മുനിസിപ്പൽ അധികൃതർ നിക്കം ചെയ്തത്. ഇന്ന് വൈകിട്ടോടെ മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ സിന്ധ്യ എത്തുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിൽ ചേർന്ന സിന്ധ്യയ്ക്ക് വലിയ വരവേൽപ്പാണ് പാർട്ടി തയ്യാറാക്കിയത്. ഇതുമായി ബന്ധപെട്ട് ഭോപ്പാലിൻ്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് അധികൃതർ എടുത്ത് മാറ്റിയത്.
മുൻ കോൺഗ്രസ് നേതാവായിരുന്ന സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ബിജെപി അധ്യക്ഷൻ ജെ പി നദ്ധയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററുകളിൽ. ചില പോസ്റ്ററുകളിൽ സിന്ധ്യയുടെ മുഖം കറുപ്പിച്ചിട്ടുമുണ്ട്. ബുധനാഴ്ച പാർട്ടി ഹെഡ്ക്വോർട്ടേഴ്സിൽ വെച്ച് ദേശിയ അധ്യക്ഷൻ ജെ പി നദ്ധയാണ് സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
Content Highlights; BJP’s Welcome Posters For Jyotiraditya Scindia Taken Down In Bhopal