കാസര്‍ഗോഡ്: കൊറോണ വൈറസ് സംശയിക്കുന്ന 75 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കുന്നതോടെ കാസര്‍ഗോഡ് സമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതില്‍ തീരുമാനമറിയാം. ഇന്നത്തെ ഫലങ്ങള്‍ കാസര്‍ഗോഡിനെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കളക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു.
വിവാദമായ ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 44 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചിരിക്കുന്നത്. മംഗളൂരുവില്‍ ചികിത്സയിലുള്ള കാസര്‍ഗോഡുകാര്‍ കൂടി ചേരുന്നതോടെ എണ്ണം 48 ആകും.
കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് നേരിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബെവ്‌കോ ആടക്കം പൂട്ടി കൊവിഡ് പടരാനുള്ള സാധ്യതതകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
Content Highlight: 75 test results come today